കിറ്റെക്​സിൽ വീണ്ടും പരിശോധന; കമ്പനി പൂട്ടിക്കലാണ് ചിലരുടെ​ ലക്ഷ്യമെന്ന്​​​ സാബു എം. ജേക്കബ്

കിഴക്കമ്പലം (കൊച്ചി): കിറ്റെക്‌സ്​ കമ്പനിയില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി പരിശോധന നടത്തി. അട​​ുത്തിടെ ഇത്​ 13ാം തവണയാണ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ പരിശോധന നടത്തുന്നത്.

നേരത്തെ തൊഴില്‍ വകുപ്പി​േൻറതുള്‍പ്പെടെ പരിശോധന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്​.

15,000 പേര്‍ പണിയെടുക്കുന്ന കിറ്റെക്‌സ് കൂടി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്​ ചെയര്‍മാന്‍ സാബു എം. ജേക്കബ് ആരോപിച്ചു. വ്യവസായ ശാലകളില്‍ തുടര്‍ച്ചയായ പരിശോധനയും മിന്നല്‍ പരിശോധനയും ഉണ്ടാവുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കിറ്റെക്‌സില്‍ തുടരെയുള്ള പരിശോധന.

സര്‍ക്കാറും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തിലെന്നതി​െൻറ തെളിവുകൂടിയാണിത്. ഇതിനെയാണോ ഏകജാലക വ്യവസായ-സംരംഭക സൗഹൃദം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Re-testing at Kitex; Sabu M jacob said that some people are aiming to shut down the company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.