കാത്തിരിക്കണം; ആ​ർ.​സി, ലൈ​സ​ൻ​സ് വി​ത​ര​ണ​ത്തി​ൽ മെ​​ല്ലെ​പ്പോ​ക്ക് തു​ട​രു​ന്നു

പാ​ല​ക്കാ​ട്: ഇ​ട​നി​ല സ്ഥാ​പ​ന​ത്തി​ന് അ​ച്ച​ടി കു​ടി​ശ്ശി​ക തു​ക ന​ൽ​കി​യി​ട്ടും ആ​ർ.​സി, ലൈ​സ​ൻ​സ് വി​ത​ര​ണ​ത്തി​ൽ മെ​​ല്ലെ​പ്പോ​ക്ക് തു​ട​രു​ന്നു. ഇ​നി​യും കൊ​ടു​ക്കാ​നു​ള്ള​ത് 6.2 ല​ക്ഷം വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ്. കാ​ൽ ല​ക്ഷ​ത്തി​ലേ​റെ ലൈ​സ​ൻ​സു​ക​ളും അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. സെ​പ്റ്റം​ബ​ർ മു​ത​ലു​ള്ള ആ​ർ.​സി​ക​ളാ​ണ് ഇ​നി​യും അ​ച്ച​ടി​ച്ച് കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 72,410 ആ​ർ.​സി​ക​ളും മ​ല​പ്പു​റ​ത്ത് 70,627 ആ​ർ.​സി​ക​ളും അ​ച്ച​ടി​ക്കാ​ൻ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്. പെ​റ്റ് ജി ​കാ​ർ​ഡ് (ആ​ർ.​സി.) ത​യാ​റാ​ക്കാ​ൻ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന ഐ.​ടി.​ഐ പാ​ല​ക്കാ​ട് കു​ടി​ശ്ശി​ക വ​ന്ന​തോ​ടെ പ്രി​ന്റി​ങ് നി​ർ​ത്തി​യി​രു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ്രി​ന്റി​ങ് നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രാ​ർ ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി ലൈ​സ​ൻ​സും ആ​ർ.​സി​യും നേ​രി​ട്ട് അ​ച്ച​ടി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്‌​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

എ​ന്നാ​ൽ, കു​ടി​ശ്ശി​ക തീ​ർ​ത്തി​ട്ടും അ​ച്ച​ടി​യി​ൽ പു​രോ​ഗ​തി വ​ന്നി​ല്ല. 2023 ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ.​ടി.​ഐ​ക്ക് അ​ച്ച​ടി​ക്ക​രാ​ർ ന​ൽ​കി​യ​ത്. ഐ.​ടി.​ഐ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​നെ ജോ​ലി ഏ​ൽ​പി​ച്ച​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ത​ല​പ്പ​ത്തു​ള്ള ചി​ല​രു​ടെ താ​ൽ​പ​ര്യം മൂ​ല​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ചി​പ്പ് സം​വി​ധാ​ന​ത്തോ​ടെ ഹൈ​ടെ​ക് കാ​ർ​ഡ് എ​ന്നൊ​ക്കെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സാ​ധാ​ര​ണ പി.​വി.​സി കാ​ർ​ഡ് രേ​ഖ​ക​ളാ​ണ് ക​മ്പ​നി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. ആ​ദ്യ ര​ണ്ട് മാ​സം​വ​രെ കൃ​ത്യ​മാ​യി അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ച്ച​ടി​യി​ൽ മെ​​ല്ലെ​പ്പോ​ക്ക് വ​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ർ​ഡ് ല​ഭി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ ആ​റു​മാ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. സം​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സും ആ​ർ.​സി ബു​ക്കും പ്രി​ൻ​റ് ചെ​യ്ത് ന​ൽ​കു​ന്ന​ത് നി​ർ​ത്തി ഡി​ജി​റ്റ​ലാ​ക്കു​ന്ന ന​ട​പ​ടി​യി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലൈ​സ​ൻ​സി​ന്റെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​ർ.​സി ബു​ക്കി​ന്റെ​യും പ്രി​ൻ​റി​ങ്ങാ​ണ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

ആർ.സി ‘കുടിശ്ശിക’ ഇങ്ങനെ

തിരുവനന്തപുരം 61,702

കൊല്ലം 54,856

പത്തനംതിട്ട 41,492

ആലപ്പുഴ 45,026

കോട്ടയം 47,627

ഇടുക്കി 19,361

എറണാകുളം 72,410

തൃശൂർ 51,481

പാലക്കാട് 37,769

മലപ്പുറം 70,627

കോഴിക്കോട് 49,802

വയനാട് 11,666

കണ്ണൂർ 41,794

കാസർഗോഡ് 14,989

Tags:    
News Summary - RC, license distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.