തൃശൂർ: റേഷൻ കടയുടമകളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് േമയ് ഒന്ന് മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഒാൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് ജീവനപര്യാപ്ത വേതനം അനുവദിക്കുക, റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ എത്തിക്കുക, സൗജന്യ റേഷൻ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കമീഷൻ കുടിശ്ശിക ഉടൻ ലഭ്യമാക്കുക തുടങ്ങി റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളോട് സർക്കാർ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ചാണ് കടകൾ അടച്ചിടുന്നത്.
സൂചനാസമരത്തിെൻറ ഭാഗമായി ഈ മാസം 24ന് റേഷൻ കടകൾ അടച്ചിട്ട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്തും. േമയിലെ റേഷൻ വിതരണത്തിനുള്ള സ്റ്റോക്ക് എടുക്കൽ നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. അയ്യന്തോൾ കലക്ടറേറ്റിന് മുന്നിൽ 24ന് നടത്തുന്ന ധർണ ഡി.സി.സി പ്രസിഡൻറും മുൻ എം.എൽ.എയുമായ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി.ഡി. പോൾ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.