അനര്‍ഹമായി റേഷന്‍  വാങ്ങിയതിന് കാര്‍ഡുടമ  61,557 രൂപ  തിരിച്ചടക്കണം

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണന ലിസ്റ്റില്‍ അനര്‍ഹമായി കടന്നുകൂടി ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയതിന്  61,557 രൂപ പൊതുവിതരണ വകുപ്പിന്‍െറ അക്കൗണ്ടില്‍ അടക്കാന്‍ സിറ്റി സൗത് റേഷനിങ് ഓഫിസര്‍ ഉത്തരവിട്ടു. കണ്ണഞ്ചേരിയിലെ ഒരു കാര്‍ഡുടമ 2012 ജനുവരി മുതല്‍ അനര്‍ഹമായി ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നു. ഇത് കണ്ടത്തെിയതിനെ തുടര്‍ന്ന് 2016 നവംബര്‍ മാസം വരെ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ മാര്‍ക്കറ്റ് വിലയാണ് തിരിച്ചടക്കാന്‍ ഉത്തരവായത്.

ദാരിദ്ര്യരേഖക്കും താഴെ അതി ദരിദ്രരായ ആളുകളാണ് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ വരുന്നത്. ഈ വിഭാഗത്തിലാണ് 2012 മുതല്‍ കാറും ഇരുനില വീടുമുള്ള കാര്‍ഡുടമ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയിരിക്കുന്നത്. മുന്‍ഗണന ലിസ്റ്റില്‍നിന്നും സ്വമേധയാ ഒഴിവാകുന്നതിന് സര്‍ക്കാര്‍ നല്‍കിയ അവസരം

ഉപയോഗപ്പെടുത്തി ശിക്ഷകളില്‍നിന്നും ഒഴിവാകണമെന്ന് കാര്‍ഡുടമകളോട് സിറ്റി റേഷനിങ് ഓഫിസര്‍ ആവശ്യപ്പെട്ടു. മുന്‍ഗണന ലിസ്റ്റില്‍ കയറിക്കൂടിയവരെ കണ്ടത്തൊന്‍ ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശപ്രകാരം സിവില്‍ സപൈ്ളസ് അധികൃതര്‍ പരിശോധന ശക്തമാക്കിയിരിക്കയാണ്.

Tags:    
News Summary - ration issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.