റേഷൻ കടകളിലെ ഒപ്പുശേഖരണം

റേഷൻ കടകളിൽ കാർഡ് ഉടമകളെ സമരത്തിൽ പങ്കാളികളാക്കുന്നു

അരൂർ: റേഷൻ കടകളിൽ കാർഡ് ഉടമകളെ സമരത്തിൽ പങ്കാളികളാക്കുന്നു. റേഷൻ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ വെള്ളത്തുണിയിൽ പേരെഴുതി ഒപ്പിടണം.

റേഷൻ കടക്കാരുടെ സംഘടന അടുത്ത മാസം സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന ധർണയിൽ കാർഡ് ഉടമകൾ പേരെഴുതി ഒപ്പിട്ട തുണികൾ സമരപ്പന്തലിലും സെക്രട്ടേറിയറ്റ്​ മതിലുകളിലും നിരത്തും.10 മാസം കാർഡ് ഉടമകൾക്ക് കിറ്റുകൾ വിതരണം ചെയ്തതിന്‍റെ കമീഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. മാർക്കർ പേന ഉപയോഗിച്ചാണ് തുണിയിൽ ഒപ്പിട്ടത്. 

Tags:    
News Summary - ration card holders signature collecting as part of ration shop owners strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.