ഏഴാം ക്ലാസ്​ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കീഴടങ്ങി

മഞ്ചേരി: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. പുത്തൂർ പ ള്ളിക്കൽ സ്വദേശി പാലയിൽ തോട്ടോളിൽ അബ്​ദുൽ മഷൂദാണ് (27) മഞ്ചേരി പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽവെച്ച് പ്രതി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കളോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇ​േതാടെയാണ്​ പീഡനവിവരം പുറത്തറിഞ്ഞത്.

രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോടതിയിൽനിന്ന്​ പ്രതിയെ പുറത്തേക്കിറക്കുന്ന ദൃശ്യങ്ങളെടുക്കാെനത്തിയ ചാനൽ പ്രവർത്തകരെ പ്രതിയുടെ ബന്ധുക്കൾ തടയുകയും കാമറ പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് കേസെടുത്തതിനാൽ അബ്​ദുൽ മഷൂദിനെ അന്വേഷണ വിധേയമായി സ്കൂൾ മാനേജർ സസ്പെൻഡ്​ ചെയ്തു.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.