പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്​മഹത്യ: പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്​മഹത്യ ചെയ്​ത കേസിൽ കുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ. മണക്കാട്​ കുര്യാത്തി കളിപ്പാൻകുളം ടി.സി 41/2227-1 വിദ്യാഭവനിൽ വിനുവിനെയാണ്​ (27) ഫോർട്ട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. പ്രതി പെൺകുട്ടിയോട്​ അടുപ്പം കാണിച്ച്​ പീഡിപ്പിക്കുകയായിരു​െന്നന്ന്​ പൊലീസ്​ പറഞ്ഞു. 

പീഡനത്തെ തുടർന്ന്​ മനംനൊന്താണ്​ പെൺകുട്ടി  ആത്​മഹത്യ ചെയ്​തത്​. പെൺകുട്ടിയുടെയും മാതാവി​​​െൻറയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച്​ നടത്തിയ അ​േന്വഷണത്തിലാണ്​ തെളിവ്​ കിട്ടിയത്​. പീഡനത്തിന്​ ഒരു ദിവസം മുമ്പ്​ അതിരാവിലെ പെൺകുട്ടിയുടെ വീട്ടിൽനിന്ന്​ ഒരാൾ പുറത്തേക്ക്​ പോയെന്ന മൊഴികളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ്​ പ്രതി വലയിലായത്​. ഫോർട്ട്​ സർക്കിൾ ഇൻസ്​പെക്​ടർ എ. അജിചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്​.​െഎ പി. ഷാജിമോൻ, എസ്​.​െഎ സതീശ്​, എ.എസ്​.​െഎ ഫ്രാൻസോ, എസ്​.സി.പി.ഒ ഗോപകുമാർ, സി.പി.ഒ ശ്രീകുമാർ എന്നിവർ ചേർന്നാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.