ആന്‍റിവെനം എവിടെ​​യെല്ലാം, ആശുപത്രികളുടെ പട്ടിക പരസ്യപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റാ​ൽ ന​ൽ​കു​ന്ന ആ​ന്‍റി​വെ​നം സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം എ​വി​ടെ​യ​ല്ലാം ല​ഭ്യ​മാ​ണെ​ന്ന കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത ഡി.​എം.​ഒ മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ഏ​തെ​​ല്ലാം ആ​​ശു​പ​​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ പൊ​തു​ജ​ന​ത്തി​ന്​ അ​വ​ബോ​ധ​മു​ണ്ടാ​കു​ന്ന​ത്​ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന​ വി​ല​യി​രു​ത്ത​ലി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​ത്​ സം​ബ​ന്ധി​ച്ച പ​ട്ടി​ക 108 ആം​ബു​ല​ൻ​സു​ക​ൾ​ക്കും കൈ​മാ​റും. നി​ല​വി​ല്‍ 146 ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ന്റി​വെ​നം ല​ഭ്യ​മാ​ണ്. ചി​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ത​ലം മു​ത​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പാ​മ്പു​ക​ടി ചി​കി​ത്സ​ക്കു​ള്ള ആ​ന്റി സ്നേ​ക്ക് വെ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത്​ മൂ​ന്നു​പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ പാ​മ്പു​ക​ടി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത കി​ട്ടാ​ത്ത​താ​ണ്​ ചി​കി​ത്സ​യി​ൽ പ്ര​ശ്​​ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, പാ​മ്പ്​ ക​ടി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഏ​തെ​ങ്കി​ലു​മു​​ണ്ടെ​ങ്കി​ൽ, ക​ടി കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന​ത്​ ചോ​ദി​ച്ച​റി​യ​ണ​മെ​ന്ന്​ എ​ല്ലാ ആ​ശു​പ​ത്രി​ക​ളോ​ടും നി​ഷ്ക​ക​ർ​ഷി​ച്ചു. മാ​ത്ര​മ​ല്ല, ക​ടി​യു​ടെ അ​ട​യാ​ള​മു​ണ്ടോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച്​ ശ​രീ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ കേ​ര​ള​ത്തി​ന്‍റേ​താ​യ ​​ഗൈ​ഡ്​ ലൈ​ൻ ത​യ്യാ​റാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ട്​ ഡി​സം​ബ​ർ മു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ട്രെ​യി​നി​ങ്ങു​ക​ൾ​ക്കാ​യി മൊ​ഡ്യൂ​ളു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം വേ​ഗ​ത്തി​ൽ ​ പ്രാ​വ​ർ​ത്തി​ക​മാ​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ പാ​ല​ക്കാ​ട്​ ഒ​ഴി​കെ മ​റ്റ്​ ജി​ല്ല​ക​ളി​​​ലെ​ല്ലാം 350 മു​ത​ൽ 375 വ​രെ പാ​മ്പു​ക​ടി കേ​സു​ക​ളാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, പാ​ല​ക്കാ​ട്​ ഇ​ക്കാ​ല​യ​ള​വി​ൽ 751 കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഇ​വി​ടെ കൂ​ടു​ത​ൽ ശ്ര​​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

പാ​മ്പ്​ വ​രാം, ക​രി​യി​ല​ക​ൾ കൂ​ട്ടി​യി​ട്ട്​ ക​ത്തി​ക്ക​രു​ത്​

തി​രു​വ​ന​ന്ത​പു​രം: ചൂ​ടു​കാ​ല​ത്ത്​ ക​രി​യി​ല​ക​ൾ കൂ​ട്ടി​യി​ട്ട്​ ക​ത്തി​ക്ക​രു​തെ​ന്നും ഇ​ത്​ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്. കൂ​ട്ടി​യി​ട്ട്​ ക​ത്തി​ക്കു​മ്പോ​ൾ സ​മീ​പ​ങ്ങി​ലെ മാ​ള​ങ്ങ​ളി​ൽ നി​ന്ന്​ പാ​മ്പു​ക​ൾ പു​റ​ത്ത്​ ചാ​ടാ​നും ത​ണു​പ്പി​നാ​യി വീ​ട്ടു​മു​റ്റ​​ങ്ങ​ളി​ലെ ചെ​ടി​ക​ളും മ​റ്റും ന​ന​ച്ച​തി​ലൂ​ടെ ഈ​ർ​പ്പ​വും ത​ണു​പ്പു​മു​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ എ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. ക​രി​യി​ല​ക​ൾ കൂ​ട്ടി​യി​ട്ട്​ ക​ത്തി​ച്ച ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ടി​യേ​ൽ​ക്ക​ലും ഏ​റെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. വീ​ടി​ന്​ ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ണം. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ വീ​ഡി​യോ പു​റ​ത്തി​റ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Tags:    
News Summary - List of hospitals and locations where antivenom is available will be made public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.