നാദാപുരത്തും വടകരയിലും ഡീലെന്ന് സി.പി.എം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-കോൺഗ്രസ് ഡീൽ ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര മണ്ഡലങ്ങളിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ടുമറിച്ചെന്നും വോട്ടെണ്ണി കഴിയുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

‘കോലീബി’ സഖ്യത്തിന്റെ അതേ പാതയിലാണ് ബി.ജെ.പി-കോണ്‍ഗ്രസ് ഡീല്‍ നടന്നത്. ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുല്ലയുടെയും നേതൃത്വത്തിലാണിത്. ബി.ജെ.പിയിലെ ഒരുവിഭാഗത്തെ യു.ഡി.എഫിന്റെ ഭാഗമായി ചേർത്തുനിർത്തിയായിരുന്നു പ്രവർത്തനം. വടകര ലോക്‌സഭ മണ്ഡലത്തിൽ കോലീബി സഖ്യമുണ്ടായിരുന്നതായി എല്ലാവർക്കും അറിയം. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇടതുമുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. അതേ മണ്ണിലാണ് ഇത്തരം കൂട്ടുകെട്ട്. യു.ഡി.എഫിന് വോട്ട് മറിച്ചുനൽകിയതിന്റെ പേരിൽ ബി.ജെ.പിയുടെ ഏഴോളം പ്രാദേശിക നേതാക്കളെ സംഘടനയിൽനിന്ന് ഇപ്പോൾ പുറത്താക്കിയിട്ടുണ്ട്. ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. എത്ര സീറ്റെന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല. ഭൂരിപക്ഷം കിട്ടുമെന്ന് പറയുമ്പോൾതന്നെ ‘ഒരു നമ്പർ’ ഉണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - CPM says deal in Nadapuram and Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.