കുഞ്ഞിന്‍റെ മരണം: വിദഗ്​ധ അന്വേഷണത്തിന്​ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ പാ​മ്പു​ക​ടി​യേ​റ്റ്​ എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​​ത്രി​യി​ൽ വീ​ഴ്ച വ​ന്നി​ട്ടു​​ണ്ടോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നി​ന്​ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം. വി​ദ​ഗ്ദ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ​സം​ഘം സം​ഭ​വ​സ്ഥ​ല​മ​ട​ക്കം പ​രി​ശോ​ധി​ച്ച്​ സ​മ​ഗ്ര റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

സം​ഭ​വം സം​ബ​ന്ധി​ച്ച്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ ഡ​യ​റ​ക്ട​ർ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. ‘എ​ന്തോ ഒ​ന്ന്​ ക​ടി​ച്ചു’ എ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ പ​റ​ഞ്ഞ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. പ​രി​ശോ​ധ​ന വേ​ള​യി​ൽ ഒ​രു ക​ടി​യു​ടെ അ​ട​യാ​ള​മാ​ണ്​ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ക​ണ്ട​ത്. സാ​ധാ​ര​ണ​യാ​യി ക​ടി​യു​ടെ ര​ണ്ട്​ പാ​ടു​ക​ൾ ഉ​ള്ള​പ്പോ​ഴാ​ണ്​ വി​ഷ​മു​ള്ള പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യും അ​ത​നു​സ​രി​ച്ച്​ ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യു​ക. വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​കാം എ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ര​ക്​​ത പ​രി​ശോ​ധ​ന​ക​ളി​ലേ​ക്ക്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ട​ന്നു . ര​ക്​​ത പ​രി​ശോ​ധ​ന​യി​ൽ പാ​മ്പു ക​ടി​യേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, കു​ട്ടി ഛർ​ദ്ദി​ച്ച​തോ​ടെ​യാ​ണ്​ സം​ശ​യം തോ​ന്നു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്ത​തെ​ന്നു​മാ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Tags:    
News Summary - Child's death: Expert investigation ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.