ഇടുക്കി അണക്കെട്ടിൽ ഈ മാസം കുറഞ്ഞത് 10.62 അടി ​വെള്ളം

മൂ​ല​മ​റ്റം: ചൂ​ട് ക​ഠി​ന​മാ​കു​ക​യും വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്നു. ​വെ​ള്ളി​യാ​ഴ്ച​ത്തെ ജ​ല​നി​ര​പ്പ് 2334.6 അ​ടി​യാ​ണ്. ഇ​ത് സം​ഭ​ര​ണ ശേ​ഷി​യു​ടെ 34 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.3 അ​ടി കു​റ​വാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 2344.9 അ​ടി ജ​ലം അ​വ​ശേ​ഷി​ച്ചി​രു​ന്നു. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 42 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഏ​പ്രി​ലി​ൽ മാ​ത്രം 10.62 അ​ടി​യാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് വെ​ള്ളി​യാ​ഴ്ച 11.974 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ ക​ന​ക്കു​ക​യും സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ക​യും ചെ​യ്യും. ഇ​ത് മ​റി​ക​ട​ക്കാ​ൻ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രും.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ല​യ​മാ​യ മൂ​ല​മ​റ്റ​ത്തെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വും ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രും. 12 മു​ത​ൽ 15 ദ​ശ​ല​ക്ഷം വ​രെ​യാ​കും അ​പ്പോ​ൾ പ്ര​തി​ദി​ന ഉ​പ​ഭോ​ഗം. ഈ ​നി​ല​യി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം തു​ട​ർ​ന്നാ​ൽ 48 ദി​വ​സ​ത്തേ​ക്കു​ള്ള വെ​ള്ള​മേ അ​ണ​ക്കെ​ട്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.

വേ​ന​ൽ മ​ഴ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം​കൂ​ടി ഉ​ണ്ടാ​യാ​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​കും. വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ച്ച​ത് 115.28 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ്. ഇ​തി​ൽ 87.49 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വി​ല​കൊ​ടു​ത്ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങി​യ​താ​ണ്. കേ​ര​ള​ത്തി​ൽ ആ​കെ ഉ​ൽ​പാ​ദി​പ്പി​ച്ച​ത് 27.78 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​ണ്.

Tags:    
News Summary - Minimum water level in Idukki dam this month is 10.62 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.