ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

തിരൂരങ്ങാടി: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാജ സിദ്ധനെ പിടികൂടി. മൂന്നിയൂർ പറക്കാവ് പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു(32)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിൽ കൈവിഷം കടന്നുകൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരിയും ബന്ധുക്കളും മൂന്നിയൂർ ആലിൻചുവട്ടിലെ ബാബുവിന്റെ വീട്ടിലെത്തിയത്.

ചികിത്സക്കായി എത്തിയ യുവതിയെ പ്രതിയുടെ വീടിനുള്ളിലെ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്നിയൂർ ആലിൻചുവട്ടിൽ ചികിത്സനടത്തുന്ന പ്രതി ബാബു പണിക്കർ എന്നും സിദ്ധൻ ബാബു എന്നും അറിയപ്പെടുന്നുണ്ട്.

ഇതു സംബന്ധിച്ച് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. തകിടുകൾ എഴുതി നൽകുക, നൂല് ജപിച്ചുകൊടുക്കക, കൈവിഷ ചികിത്സ തുടങ്ങിയവക്കായിരുന്നു ചികിത്സ.പീഡനപരാതിയെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൂരെ ദിക്കിലുള്ളവരാണ് ഇയാളുടെ അടുത്തേക്ക് കൂടുതലായും ചികിത്സക്കെത്തിയിരുന്നത്.

Tags:    
News Summary - rape under the guise of treatment: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.