ഇ. അബൂബക്കറി​ന് സ്വകാര്യ ചികിത്സ വേണോ? എൻ.ഐ.എയോട് ഹൈകോടതി

ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ന്ന​തി​നി​ടെ തി​ഹാ​ർ ജ​യി​ലി​ലി​ൽ​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന പോ​പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (പി.​എ​ഫ്‌.​ഐ) സ്ഥാ​പ​ക ചെ​യ​ര്‍മാ​ൻ ഇ. ​അ​ബൂ​ബ​ക്ക​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ഐ.​എ) അ​ഭി​പ്രാ​യം തേ​ടി. ചി​കി​ത്സ​ക്കാ​യി ത​ന്നെ കൊ​ണ്ടു​പോ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ(​എ​യിം​സ്) നി​ന്ന് ദു​ര​ന്ത​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് അ​നു​മ​തി തേ​ടി​യ​ത്. ജ​യി​ലി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ താ​ൻ രോ​ഗ​ബാ​ധ വ്യാ​ജ​മാ​യു​ണ്ടാ​ക്കി​​യെ​ന്ന് വ​രെ എ​യിം​സ് ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ച്ചു​വെ​ന്ന് അ​ബൂ​ബ​ക്ക​റി​ന്റെ അ​പേ​ക്ഷ​യി​ലു​ണ്ട്.

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ. ​അ​ബൂ​ബ​ക്ക​റി​നെ ന്യൂ​ഡ​ല്‍ഹി​യി​ലെ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച എ​യിം​സി​ല്‍നി​ന്നു​ള്ള 10 ഡോ​ക്ട​ര്‍മാ​രു​ടെ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ യ​ഥാ​ർ​ഥ ആ​രോ​ഗ്യ​സ്ഥി​തി​യെ പ്ര​തി​ഫ​ലി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ പ​രാ​തി. നെ​ഞ്ചി​ലെ അ​ണു​ബാ​ധ​യും ക​ഠി​ന​മാ​യ ചു​മ​യും ഉ​ണ്ടാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദ​ത്തി​ലും പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​ലും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ന്റെ അ​ള​വും കു​റ​ഞ്ഞു​വെ​ന്നും കു​ടും​ബം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.അ​ര്‍ബു​ദ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ഏ​റെ​നാ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന അ​ബൂ​ബ​ക്ക​റി​നെ 2022 സെ​പ്റ്റം​ബ​ര്‍ 22നാ​ണ് ഭീ​ക​ര​ക്കു​റ്റം ആ​രോ​പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി (എ​ൻ.​ഐ.​എ) വീ​ട്ടി​ല്‍നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് തി​ഹാ​ർ ജ​യി​ലി​ല​ട​ച്ച​ത്.

Tags:    
News Summary - Does E. Abubakar need private treatment? High Court asks NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.