പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; വയോധികൻ അറസ്റ്റിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത മൂന്ന്​ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചനെയാണ്​ (വർഗീസ് -76) കട്ടപ്പന പൊലീസ്​ അറസ്റ്റ്​ ചെയ്തത്​.

മാതാപിതാക്കൾ ചൈൽഡ്​ലൈനിൽ നൽകിയ പരാതിയിൽ ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നിർദേശപ്രകാരം എസ്.ഐ കെ. ദിലീപ്കുമാറാണ്​ പ്രതിയെ പിടികൂടിയത്​. ഇയാൾക്കെതിരെ പോക്സോ പ്രകാരമാണ് കേസ്​. എ.എസ്.ഐ ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ് കെ.പി, സുരേഷ് ബി. ആന്‍റോ, വി. റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Rape case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.