16കാരിയെ പീഡിപ്പിക്കാൻ ശ്രമം;‘മുരാരി തന്ത്രി’യുടെ ജാമ്യഹരജിയിൽ വിശദീകരണം തേടി

കൊച്ചി: ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ പൂജ നടത്തുന്നതിന്‍റെ മറവിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ജ്യോത്സൻ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. കൊല്ലം കൊട്ടാരക്കര പുത്തൂരിലെ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബുവാണ് ഹരജി നൽകിയത്. സർക്കാറിന്‍റെ വിശദീകരണം തേടിയ ജസ്റ്റിസ് ജി. ഗിരീഷ്, ഹരജി ഏപ്രിൽ 24ന് പരിഗണിക്കാൻ മാറ്റി.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചാണ് പൂജക്കെന്ന പേരിൽ പെൺകുട്ടിയെ മുറിയിൽ കയറ്റി വാതിലടച്ചത്.

പീഡനശ്രമം സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി പുത്തൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റിലായ പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags:    
News Summary - Attempt to rape 16-year-old girl; Explanation sought in ‘Murari Thantri’s’ bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.