പ്രശോഭ്.സി.വത്സൻ
മണ്ണാര്‍ക്കാട്: ലൈംഗിക പീഡനകേസിൽ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്റെ മുൻകൂർ ജാമ്യഹരജി മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതി തള്ളി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒന്നര വര്‍ഷമായി സൗഹൃദമുള്ളതിനാല്‍ അതിജീവിത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണെന്ന് പ്രതിക്ക് അറിയാമായിരുന്നുവെന്നും ജഡ്ജി ജോമോന് ജോണ്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കുറ്റം നിലനില്‍ക്കുമെന്നതും ജാമ്യാപേക്ഷ തള്ളുന്നതിന് കാരണമായി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് നടക്കാവില്‍ ഹാജരായി. കഴിഞ്ഞ ദിവസമാണ് ജാമ്യഹരജിയില്‍ പ്രതിഭാഗം വക്കീലിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി കേട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ചയിലേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. അതിജീവിതയുടെ വാദവും കോടതി കേട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.