Posted On
date_range Updated On
date_range 85 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
ചിറ്റൂർ: തത്തമംഗലത്ത് 85 കാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് മധുരൈ സ്വദേശി പാൽപാണ്ഡ്യൻ (41) ആണ് പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു പാൽപാണ്ഡ്യനും കുടുംബവും. കഴിഞ്ഞ ഏഴിന് പ്രതിയുടെ ഭാര്യയും മകളും നാട്ടിലേക്ക് പോയ സമയം പ്രതി വീട്ടുടമയായ 85 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
കോയമ്പത്തൂരിലുള്ള മകൾ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനാൽ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന അമ്മയെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് പീഡന വിവരം മകളോട് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മകളുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.