Posted On
date_range Updated On
date_range ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ചിത്രകല അധ്യാപകന് 12 വർഷം തടവ്
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം തടവും 20,000 രൂപ പിഴയും. പാങ്ങപ്പാറ്റ സ്വദേശി രാജേന്ദ്രനെ (65) ആണ് കോടതി ശിക്ഷിച്ചത്. പിഴ നൽകുന്നില്ലെങ്കിൽ നാലു മാസം കൂടുതൽ തടവ് അനുഭവിക്കണം.
ചിത്രകല പഠിപ്പിക്കാനായി കുട്ടിയുടെ വീട്ടിൽ വന്ന രാജേന്ദ്രൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്നു പറഞ്ഞ് കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും വരച്ചുകാണിക്കുകയുമായിരുന്നു. തുടർന്ന് കുട്ടി അമ്മയോടു വിവരം പറയുകയും അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.