ജലന്ധർ ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവും

കൊച്ചി: ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്​ത്രീയുടെ പിതാവ്​ കൂടി രംഗത്ത്​. ബിഷപ്പ്​ മകളെ ഭീഷണിപ്പെടുത്തിയെന്ന്​ കാണിച്ചാണ്​ കന്യാസ്​ത്രീയുടെ പിതാവ്​ രംഗത്തെത്തിയത്​. മദർ സുപ്പീരിയറി​​െൻറ സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നുണ്ട്​.

ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്​ത്രീക്കെതിരെ പരാതി എഴുതി വാങ്ങിയതായും പിതാവ്​ ആരോപിപ്പിക്കുന്നു.

ബിഷപ്പിനെതിരെ ലൈംഗിക പീഡനം ചൂണ്ടിക്കാട്ടി പരാതി നൽകിയ കുറവിലങ്ങാട്​ സ്വദേശിയായ കന്യാസ്​ത്രീയുടെ രഹസ്യമൊഴി ഇന്നലെയാണ്​ മജിസ്​ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയത്​. പൊലീസിന്​ നൽകിയ മൊഴി മജിസ്​ട്രേറ്റിന്​ മുന്നിൽ കന്യാസ്​ത്രീ ആവർത്തിച്ചുവെന്നാണ്​ വിവരം.

Tags:    
News Summary - Rape alligetions against jalandhar bishop-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.