മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ കസ്റ്റഡിയിൽ 

കേളകം (കണ്ണൂർ): കണിച്ചാറിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു. ആദിവാസി കോളനിയിലെ മൂന്നര വയസുകാരിയാണ് അമ്മാവന്‍റെ പീഡനത്തിനിരയായത്. പേരാവൂർ ആശുപത്രിയിൽ ചികിൽസക്കെത്തിയപ്പോൾ ഡോക്ടർമാരാണ് പൊലിസിന് വിവരം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർഥിയായ പതിനഞ്ചുകാരനെ പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേളകം പൊലീസ് പിടികൂടിയ പതിനഞ്ചുകാരനെ ജുവനൈൻ കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ മാതാവ്പീഡനം നേരിൽ കണ്ടതായി പൊലീസിന് വിവരം നൽകിയിട്ടുണ്ട്.

Tags:    
News Summary - rap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.