തൊടുപുഴ: സംസ്ഥാനത്ത് 10 വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 659 പേർ. 2016 മുതലുള്ള വനം വകുപ്പിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ പാമ്പിന് പുറമെ കാട്ടാന ആക്രമണം-226, കാട്ടുപന്നി-61, കടുവ-11, കാട്ടുപോത്ത്-10 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം.
മരണങ്ങളിൽ ഭൂരിഭാഗവും പാമ്പുകടിയേറ്റാണ്. കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മൂർഖൻ , ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ (വളവളപ്പൻ/ശംഖുവരയൻ) എന്നീ പാമ്പുകളുടെ കടിയേറ്റാണ്.
ജനവാസകേന്ദ്രങ്ങളിൽ പൊതുവേ കാണപ്പെടുന്നതിനാൽ ഇവയെ അപകടകാരികളുടെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. ഇക്കാലയളവിൽ 2018-19ലാണ് ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ് മരണമുണ്ടായത്. 123 പേർ മരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കുറച്ചുകൊണ്ടുവരാൻ സാധിച്ചതായാണ് വനം വകുപ്പ് പറയുന്നത്.
2021-22ൽ 65 പേർക്ക് ജീവഹാനിയുണ്ടായപ്പോൾ 2025-26ൽ 18ലേക്ക് ചുരുങ്ങി. മുൻവർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ പിടികൂടുന്ന പാമ്പുകളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. 2021ൽ 6,667 പാമ്പുകളെ പിടികൂടിയപ്പോൾ 2025ൽ 23,802ലേക്കെത്തി. അഞ്ച് വർഷത്തിനിടെ പിടികൂടിയ പാമ്പുകളുടെ എണ്ണം 77,474 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.