രഞ്ജിത്​ വധം: പ്രധാന പ്രതികളടക്കം മൂന്ന്​ എസ്​.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെ​ക്രട്ടറി അഡ്വ. രഞ്ജിത് വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ രണ്ടു പ്രധാന പ്രതികളടക്കം മൂന്ന്​ എസ്​.ഡി.പി.ഐ പ്രവർത്തകർകൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാന പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലാത്ത് ​വാർഡിൽ ഷീജ മൻസിലിൽ സുഹൈൽ (24) എന്നയാളുമാണ്​ അറസ്റ്റിലായത്​. കേസിന്‍റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാവില്ല. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന്​ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ആലപ്പുഴ ഡിവൈ.എസ്​.പി എൻ. ആർ. ജയരാജ്​, സൗത്ത്​ സ്​​റ്റേഷൻ സി​.ഐ എസ്​. അരുൺ, സൈബർ സെൽ സി​.ഐ എം.കെ. രാജേഷ്​ എന്നിവരുടെ നേതൃത്വത്തിലാണ്​ സുഹൈലിനെ പിടികൂടിയത്​. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ആറു ബൈക്കുകളിലായി 12പേരാണ്​ കുറ്റകൃത്യത്തിൽ നേരിട്ട്​ പ​​ങ്കെടുത്തത്​. കുറ്റകൃത്യത്തിൽ പങ്കാളികളായവർക്ക്​ വ്യാജസിം കാർഡ്​ എടുത്തുകൊടുക്കുകയും തെളിവ്​ നശിപ്പിക്കൽ അടക്കമുള്ള സഹായം നൽകുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ്​ പൊലീസ്​ പുറത്തുവിട്ടത്​.

Tags:    
News Summary - Ranjith murder two more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.