കോഴിക്കോട്: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസ ിഡൻറ് സ്ഥാനം രാജി വെക്കും. രാജിക്ക് അനുവാദം നൽകണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു.
ആലത്തൂരില്‍ വിജയിച്ചാൽ ബ്ലോക്ക് മെമ്പർ സ്ഥാനം തന്നെ രാജി വെക്കേണ്ടി വരും. ഇത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള യു.ഡി.എഫിൻെറ ഭൂരിപക്ഷം കുറയുന്നതിനിടയാക്കും. പിന്നീട് നറുക്കെടുപ്പിലേക്ക് പോവുകയും അത് ചിലപ്പോൾ യു.ഡി.എഫിന് പ്രസിഡൻറ് പദവി നഷ്ടമാവുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് പ്രസിഡൻറ് പദവിയിൽ നിന്ന് ഇപ്പോൾ തന്നെ രാജി വെച്ച് പുതിയ പ്രസിഡൻറിനെ നിശ്ചയിക്കുന്നതെന്ന് രമ്യ ഹരിദാസ് ‘മീഡിയ വണ്ണിനോട്’ പറഞ്ഞു. 19 അംഗങ്ങളിൽ 10 പേരുടെ പിന്തുണയിലാണ് രമ്യ ഹരിദാസ് പ്രസിഡൻറ് ആയത്.
രമ്യ ഹരിദാസ് പരാജയപ്പെടുകയാെണങ്കിൽ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ സംവരണ നിയമസഭ മണ്ഡലങ്ങളായ തരൂര്‍, ചേലക്കര എന്നിവയിൽ ഏതെങ്കിലും നൽകി അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മണ്ഡലത്തിൽ രമ്യ ഉണ്ടാക്കിയെടുത്ത തരംഗം ഗുണം ചെയ്യുമെന്നും പാർട്ടി വിലയിരുത്തുന്നു. അതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രമ്യ ആലത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.