പ്രസംഗവും പാട്ടുമാണ്​ എൻെറ ആയുധം; ദീപക്ക്​ രമ്യയുടെ മറുപടി

പാലക്കാട്​: കേരളവർമ്മ കോളജിലെ അധ്യാപിക ദീപ നിശാന്തിൻെറ വിമർശനങ്ങൾക്ക്​ മറുപടിയുമായി ആലത്തൂർ യു.ഡി.എഫ്​ സ്ഥ ാനാർഥി രമ്യഹരിദാസ്​. ആശയപരമായ യുദ്ധത്തിന്​ തൻെറ കൈവശമുള്ള ആയുധങ്ങളാണ്​ പ്രസംഗവും പാട്ടുമെന്ന്​ രമ്യ ഹരിദാസ് ​ പറഞ്ഞു.

ദലിത്​ കുടുംബത്തിൽ ജനിച്ച താൻ കഷ്​ടപ്പെട്ടാണ്​ പാട്ട്​ പഠിച്ചത്​. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത്​ പാട്ട്​ പഠിപ്പിച്ച മാഷിന് പ്രതിഫലമായി​ അമ്മക്ക്​ ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷ്​ കാശ്​ വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. എൻെറ കഴിവിനെ പ്രോൽസാഹിപ്പിച്ചി​ട്ടെയുള്ളു.

അതു പോലെ ആലത്തൂരിലെ ജനങ്ങളും എന്നെ പ്രോൽസാഹിപ്പിക്കുന്നുണ്ട്​. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഇല്ലാതാക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്നും രമ്യഹരിദാസ്​ വ്യക്​തമാക്കി.

Tags:    
News Summary - Ramya haridas reply to Deepa nisanth-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.