റംസിയുടെ ആത്മഹത്യ: അപ്പീലിൽ കക്ഷിചേരാൻ പിതാവ്

കൊച്ചി: വിവാഹത്തിൽനിന്ന്​ പ്രതിശ്രുത വരൻ പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്‌മി പി. പ്രമോദ്, ഭർത്താവ് അസറുദ്ദീൻ എന്നിവർക്ക് വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരാൻ റംസിയുടെ പിതാവ് എച്ച്. റഹീമിെൻറ അപേക്ഷ.

വിവാഹവാഗ്ദാനം നൽകിയ ഹാരിസ് പിന്മാറിയതിനെ തുടർന്ന് സെപ്​റ്റംബർ മൂന്നിന് റംസി തൂങ്ങിമരിച്ചെന്നാണ് കേസ്. ഹാരിസാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരനാണ് അസറുദ്ദീൻ. കേസിെൻറ വസ്തുതകൾ കണക്കിലെടുക്കാതെയാണ് ലക്ഷ്മിക്കും ഭർത്താവിനും മുൻകൂർ ജാമ്യം നൽകിയതെന്ന് ഹരജിയിൽ പറയുന്നു.

എട്ടു വർഷമായി റംസിയും ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നെന്നും 2019 ജൂലൈയിൽ നിശ്ചയം നടത്തിയിരുന്നെന്നും റഹീം പറയുന്നു. അഞ്ചുലക്ഷം രൂപ പലപ്പോഴായി ഹാരിസിനു നൽകിയിരുന്നു. റാഡോ വാച്ചും ഐഫോണും വിലപിടിപ്പുള്ള മറ്റു സമ്മാനങ്ങളും നൽകി. എന്നാൽ, നിശ്ചയത്തിനുശേഷം റംസിയെ ഒഴിവാക്കി ഇയാൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങി. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്​.

ലക്ഷ്മിയും ഭർത്താവും റംസിയെ നിർബന്ധിച്ച് ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കൊണ്ടുപോയിരുന്നു. ഹാരിസിൽനിന്ന്​ ഗർഭിണിയായ റംസിയെ ഭീഷണിപ്പെടുത്തി ഇവർ ബംഗളൂരുവിൽ കൊണ്ടുപോയി ഗർഭഛിദ്രം ചെയ്യിച്ചെന്നും ഹരജിയിൽ ആരോപിക്കുന്നു. 

Tags:    
News Summary - Ramsi's Suicide: Father joins on appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.