കേന്ദ്ര ബഡ്ജറ്റ് യാഥാർഥ്യബോധമില്ലാത്തതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർലമെൻറ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണ്. ബജറ്റിന് യാഥാർത്ഥ്യ ബോധമില്ല.

കോറോണക്കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബഡ്ജറ്റിനും അൽപ്പായുസേയുള്ളൂ. മന്ത്രി നടത്തിയ വാചക കസർത്ത് യാഥാർത്ഥ്യമാവണമെങ്കിൽ കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും. ബഡ്ജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു

Tags:    
News Summary - Ramesh Chennithala that the central budget is unrealistic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.