തിരുവനന്തപുരം: മില്‍മ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ കൊണ്ടുവരുന്നതിലും ലക്ഷങ്ങളുടെ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം മേഖല യൂനിയനിലെ അഴിമതിയ്‌ക്കെതിരെ ക്ഷീര സംഘം പ്രസിഡന്റുമാര്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
നീല പാല്‍ കവറില്‍ പുറത്ത് അച്ചടിച്ചിരിക്കുന്ന പേരുള്ള പാല്‍ അല്ല അകത്തുള്ളത്. മാണദണ്‌ഡം നോക്കാതെ ലക്ഷക്കണക്കിന് രൂപ മുടക്കി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ തിരുവനന്തപുരം യൂനിയന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി വാങ്ങിക്കൂട്ടുന്നതായി അറിയാന്‍ കഴിഞ്ഞു. പല ഡയറികളിലും ഫ്രീസര്‍ ഉള്‍പ്പൈടെയുള്ളവയുടെ വാറണ്ടി കഴിഞ്ഞു. അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണം.
ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് അംഗങ്ങളും ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോറ്റ അംഗങ്ങളെ അഡ്‌മിനിസ്‌ടേറ്റീവ് കമ്മിറ്റി ഉണ്ടാക്കി ഭരണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്‌ത കിറ്റില്‍ മില്‍മയുടെ നെയ്യ് നിറച്ചതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ധര്‍ണ്ണയില്‍ കല്ലട രമേശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കരകുളം കൃഷണപിള്ള, അഡ്വ. ജി.സുബോധന്‍, വട്ടപ്പാറ ചന്ദ്രന്‍, മണ്‍വിള രാധാകൃഷ്‌ണന്‍, പി.കെ വിദ്യധരന്‍ എന്നിവര്‍സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.