പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഗവ. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിയാണ് വാക്സിൻ സ്വീകരിച്ചത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് 7515 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് സർക്കാർ. യോഗങ്ങൾക്കും പൊതുപരിപാടികൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ബസുകളിൽ നിന്നുകൊണ്ട് യാത്ര അനുവദിക്കില്ല. ഇഫ്താർ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.