രാഹുലിനൊപ്പം ആരോപണത്തിൽ ഉൾപ്പെട്ട ഫെനി നൈനാന് ദയനീയമായ തോൽവി

പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ ഫെനി നൈനാന് ദയനീയ തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായ പ്രമോദ് സീറ്റ് നിലനിർത്തി. 280-198 എന്നിങ്ങനെയാണ് ഇവിടത്തെ വോട്ടുനില. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്.

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടുള്ള ഹോംസ്‌റ്റേയില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു 23കാരിയായ യുവതി പരാതി നൽകിയത്. ഇവരെ ഹോസ്റ്റേയിലെത്തിച്ചത് ഫെനി നൈനാണെന്നായിരുന്നു പരാതി. എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഫെനിയുടെ നിലപാട്.

അടൂർ നഗരസഭയിൽ അഞ്ച് സീറ്റുകളുമായി എൽ.ഡി.എഫ് ലീഡ് ചെയ്യുകയാണ്.

Tags:    
News Summary - Feni Nainan, who was involved in the allegations along with Rahul, suffered a miserable defeat.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.