തിരുവനന്തപുരം: പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേ താവ് രമേശ് ചെന്നിത്തല. സിംസ് പദ്ധതിക്ക് കരാര്‍ നല്കിയ ഗാലക്സോണ്‍ ആരുടെ ബിനാമി ക മ്പനിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് വാർത്തസമ്മേളനത്തിൽ ആവശ ്യെപ്പട്ടു.
സിംസ് പദ്ധതിയില്‍ വലിയഅഴിമതിയാണ്. 160 കോടി രൂപയുടെ പദ്ധതി കരാർ ക്ഷ ണിക്കാതെ ഏത് മാനദണ്ഡത്തിലാണ് കരാര്‍ നല്‍കിയത്. 2017 ജൂലൈയില്‍ മാത്രം ആരംഭിച്ച കമ്പ നിയെ ഇത്രവലിയ പദ്ധതി എന്തടിസ്ഥാനത്തിലാണ് ഏല്പിച്ചത്? രാഷ്ട്രീയ നേതൃത്വവും പൊലീസും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇൗ ബിനാമി കമ്പനി.
ഉന്നതതല അറിവോടെയാണ് പൊലീസില്‍ അഴിമതി നടക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ടോടെ വ്യക്തമായി. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ ഇത്ര ഗുരുതര അഴിമതി നടക്കില്ല. ചീഫ് സെക്രട്ടറിക്കും ഇതിൽ പങ്കുള്ളതായി സംശയമുണ്ട്. എല്ലാ ചട്ടവും ലംഘിച്ച് നടത്തിയ കോടികളുടെ നിയമവിരുദ്ധ ഇടപാടുകൾക്കെല്ലാം സർക്കാർ അംഗീകാരം നൽകുകയായിരുന്നു.
പൊലീസ് നവീകരണത്തിെൻറ ഭാഗമായി വാങ്ങിയ വാഹനമാണ് ചീഫ് സെക്രട്ടറിക്ക് നൽകിയത്. ഇത് അഴിമതിക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിനും കൂട്ടുകച്ചവടത്തിനും തെളിവാണ്. മുൻ ചീഫ് സെക്രട്ടറിമാരാരും െപാലീസ് വാഹനം ഉപയോഗിച്ച ചരിത്രമില്ല. സി.എ.ജി കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഡി.ജി.പിയെ മാറ്റാൻ മുഖ്യമന്ത്രി മടിക്കുന്നത് തന്നെ അദ്ദേഹത്തിെൻറ പങ്ക് വ്യക്തമാക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണ്. തോക്കും തിരകളും കാണാതായത് യു.ഡി.എഫ് കാലത്താണെന്ന് വരുത്താൻ ശ്രമിക്കുന്നത് സംഭവത്തിെൻറ ഗൗരവം കുറയ്ക്കാനാണ്. തൃശൂര്‍ എ.ആര് ക്യാമ്പില്‍ സീല്‍ ചെയ്ത പാക്കറ്റില്‍ 200 വെടിയുണ്ട കാണാതെ പോയത് 2015 സെപ്റ്റംബറിലാണ്.
അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ബോര്‍ഡിനെ നിയോഗിെച്ചങ്കിലും ഇടത് സർക്കാർ പുതിയ ബോര്‍ഡിനെ െവച്ചു. അവര്‍ നടത്തിയ പരിശോധനയില്‍ നഷ്ടമായ സ്റ്റോക്ക് 1999 ജൂലൈ 12ന് പാക്ക് ചെയ്തതാണെന്നും 2000-2014 കാലത്ത് എപ്പോഴെങ്കിലും കാണാതായതാകാമെന്നുമാണ് കണ്ടെത്തിയത്.
25 റൈഫിള്‍ കാണാനില്ലെന്നതിൽ സര്‍ക്കാര്‍ നൽകിയ വിശദീകരണം തള്ളിയാണ് സി.എ.ജി കണ്ടെത്തൽ. ഭരണഘടന സ്ഥാപനമായ സി.എ.ജിയെ ദുര്‍ബലപ്പെടുത്തുന്നതാണ് ചീഫ് സെക്രട്ടറിയുടെ പത്രക്കുറിപ്പ്. ഒരിക്കലും അത് പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘എെൻറ കാലത്തെ വീഴ്ചയും അന്വേഷിക്കട്ടെ’
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്നും താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് വന്നയുടന്‍ പി.എ.സിയുടെ പരിഗണനവരെ കാത്തിരിക്കാതെ ജുഡീഷ്യല്‍ കമീഷനെ മുഖ്യമന്ത്രി നിയോഗിക്കുകയായിരുന്നു. അതേ മാതൃക ഇപ്പോഴും ആകാമെന്നാണ് കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞത്. അതിനോട് തനിക്കും എതിര്‍പ്പില്ല. വിഴിഞ്ഞം റിപ്പോര്‍ട്ട് വന്നപ്പോൾതന്നെ ജുഡീഷ്യല്‍ കമീഷനെ നിയമിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ റിപ്പോർട്ടില്‍ വായ തുറക്കുന്നില്ല. സംസ്ഥാനംകണ്ട ഏറ്റവുംവലിയ അഴിമതിയെക്കുറിച്ച് പ്രതികരിക്കാന്‍ അടുത്ത നിയമസഭ സമ്മേളനം ചേരുംവരെ കാത്തിരിക്കുകയെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാകണം. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ എന്തെങ്കിലും ക്രമക്കേട് നടെന്നന്ന് തോന്നുെന്നങ്കിൽ അതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം -രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.