മോദിയുടെ ഫാഷിസം പിണറായി തുടരുന്നു -ചെന്നിത്തല

തിരുവനന്തപുരം: മോദിയുടെ ഫാഷിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പിയെ വിമർശിച്ചതിന്‍റെ പേരിൽ കെ.പി.സി.സി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് ഇതിന് തെളിവാണ്. പ ാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വില കുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന ്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വിമർശനം നടത്തിയതിന്‍റെ പേരിൽ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്തു ജയ ിലിൽ അടക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തിൽ ഒരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അധ്യായ മാണ് ഈ സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാത്ത പ്രസംഗിച്ചു നടക്കുന്നവരാണ് രാഷ്ട്രീയ വിമർശനം നടത്തുന്നവരെ കൽതുറുങ്കിൽ അടക്കാൻ ശ്രമിക്കുന്നത്. ഈ നടപടി സർക്കാരിന്‍റെ കാപട്യമാണ് തുറന്നു കാട്ടുന്നത്.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് സി.പി.എമ്മിനുള്ളത്. ഇതു കൊണ്ടൊന്നും കോൺഗ്രസിന്‍റെയോ യു.ഡി.എഫിന്‍റെയോ വായടിപ്പിക്കാമെന്നു പിണറായി കരുതുന്നു എങ്കിൽ അത് കേരളത്തിൽ നടക്കില്ല. ഡി.ജി.പിയെപറ്റി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അന്ന് പറഞ്ഞതിനേക്കാൾ എത്രയോ മോശമായ അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ.

പിണറായി വിജയൻ എങ്ങനെ ഒക്കെ അടിച്ചമർത്തിയാലും ജനവികാരം ആളി കത്തും. ഇതു കൊണ്ടൊന്നും പാലായിൽ ഇടത് മുന്നണി രക്ഷപ്പെടില്ല. ജനങ്ങൾ ശക്തമായി സർക്കാരിനെതിരെ പ്രതികരിക്കും. കെ.പി.സി.സി അധ്യക്ഷനെതിരായ നടപടി നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന മോദി സർക്കാറിന്‍റെ നയത്തിന് സമാനമാണ് പിണറായിയുടെ നിലപാടാണന്നും ചെന്നിത്തല വിമർശിച്ചു.

മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകിയത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരനും പ്രതികരിച്ചു.

പൊലീസ് സേനയിലെ തപാൽ ബലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ് റക്കെതിരെ നടത്തിയ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.

Tags:    
News Summary - Ramesh Chennithala Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.