പാതയോര വിശ്രമകേന്ദ്രം പദ്ധതിയിലും അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള സർക്കാറിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാറിന്‍റെ പാതയോര വിശ്രമകേന്ദ്രം പദ്ധതിയിലും അഴിമതിയെന്ന് ചെന്നിത്തല ആരോപിച്ചു.

നോർക്കയുടെ കീഴിൽ രൂപീകരിച്ച സ്വകാര്യ കമ്പനിയിലെ 74 ശതമാനം ഒാഹരിയും സ്വകാര്യ വ്യക്തികൾക്കാണ്. 26 ശതമാനം മാത്രമാണ് സർക്കാറിന്‍റെ ഒാഹരി പങ്കാളിത്തം. ഒാവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രൂപീകരിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

പദ്ധതി നടത്തിപ്പിന് മുന്നോട്ടു വന്ന ഇന്ത്യൻ ഒായിൽ കോർപറേഷന് എന്തുകൊണ്ട് ചുമതല നൽകിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാർ തയാറാക്കിയ ധാരണാപത്രം അനുസരിച്ച് സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പോകും. ധാരണാപത്രം പുറത്തുവിടണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Ramesh Chennithala Claim financial irregularities in Street side resting centre project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.