കാസർകോട്: കോവിഡ് പ്രതിരോധ പ്രവർത്തനം സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. ഡി.സി.സിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവുമുള്ള ആറുമണി വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ല. അദ്ദേഹം ഒളിച്ചോടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാറിനെ വിമർശിക്കുന്നത് രാഷ്ട്രീയ താൽപര്യത്തോടെയല്ല. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് മൊബൈൽ ഫോണടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്ത സംഭവത്തെ കുറിച്ച് ജയിൽ ഡി.ജി.പി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികൾക്ക് നേതാക്കൾ ഒത്താശ ചെയ്യുന്നതിെൻറ തെളിവാണിത്. സംഭവം ഗൗരവമുള്ളതാണ്. ഇതേ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.