തിരുവനന്തപുരം: നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് സന്ദർശാനുമാതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉലകം ചുറ്റും വാലിബനായി നടക്കുന്ന പ്രധാനമന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നില്ല. എം.പിമാരുടെ സന്ദർശനം കൊണ്ടും ഗുണം നേരിടാഞ്ഞത് കൊണ്ടാണ് കേരളത്തിൽ നിന്നും സർവകക്ഷി സംഘം പോകാൻ തീരുമാനിച്ചത്. കേരളത്തോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയുടേത്. നിഷേധാത്മകമായി ഈ നടപടി പ്രധാനന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമസഭ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ ഒാഫീസിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.