റമദാനിൽ പഴവിപണി ഉഷാർ

ഇരവിപുരം: റമദാൻ കാലമായതോടെ പഴവിപണി വീണ്ടും സജീവമായി. ഒരു മാസമായി മാന്ദ്യത്തിലായിരുന്നു വിപണി. ലോക്​ഡൗൺമൂലം വ ിപണിയിൽ പഴങ്ങൾക്ക് വിലക്കുറവായിരുന്നു. റമദാനെത്തിയതോടെ പഴങ്ങളുടെ വിലയിലും വർധനയുണ്ടായി. ഏതാനും ദിവസം മുമ്പു വരെ 100 രൂപക്ക് നാലുകിലോ ഏത്തപ്പഴം കിട്ടുമായിരുന്നു. ഇന്ന് കിലോക്ക്​ 35 രൂപയാണ് ചില്ലറ വില.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം, വള്ളിയൂർ എന്നിവിടങ്ങളിൽനിന്നാണ് ഏത്തപ്പഴം കേരളത്തിലെത്തുന്നത്. നാട്ടിൻപുറങ്ങളിലെ ഏത്തക്കാക്ക്​ കൂടുതൽ വില നൽകേണ്ടിവരും. തേനിയിൽനിന്നാണ് ഞാലിപ്പൂവൻപഴം കേരളത്തിലെത്തുന്നത്. കഴിഞ്ഞയാഴ്ചവരെ കിലോക്ക് 25 രൂപയായിരുന്നത് 25 ആയി മാറി. തെങ്കാശിയിൽനിന്നാണ് ചൊവ്വാഴ (ചുവപ്പൻ) പഴം വരുന്നത്. കിലോക്ക് വില 25 ൽനിന്ന് 35 ആയി. 50 രൂപയാണ് ചില്ലറ വിൽപന. പത്തുരൂപയുണ്ടായിരുന്ന പാളയൻ തോടൻ പഴത്തിന് കിലോക്ക് നാലുരൂപ മാത്രമാണ് മൊത്തവിലയിൽ വർധനവുണ്ടായത്. 15 രൂപയായിരുന്ന പൂവൻപഴത്തിന് 20 രൂപയായി.

ജില്ലയുടെ കിഴക്കൻ മേഖലയിലെ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുന്നതിനാൽ നാടൻപഴങ്ങൾ കൂടുതലായി കിട്ടാത്ത അവസ്ഥയാണുള്ളത്. നോമ്പ് പകുതിയാകുന്നതോടെ പഴങ്ങളുടെ വില ഇനിയും കൂടാനിടയുണ്ടെന്ന് കൊല്ലൂർവിള പള്ളിമുക്കിലെ പഴമൊത്തവ്യാപാരിയായ അൻസർ പറഞ്ഞു.

Tags:    
News Summary - Ramdan fruit market-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.