കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയ പാത ബൈപാസിലെ രണ്ടു മേൽപാലങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച. തൊണ്ടയാട് മേൽപാലം രാവിലെ 10നും രാമനാട്ടുകര മേൽപാലം 11.30നും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോരപ്പുഴ പാലം പുനർനിർമാണ പ്രവൃത്തി ഉദ്ഘാടനം ഉച്ച 12.30ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കോഴിക്കോടിന് കിഴക്ക് ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് തൊണ്ടയാട് മേൽപാലത്തിനും രാമനാട്ടുകര മേൽപാലത്തിനും ഡിസ്ട്രിക്ട് ഫ്ലാഗ്ഷിപ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിൽ ഉൾപ്പെടുത്തി സർക്കാർ അനുമതി നൽകിയത്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.