അസാധാരണമീ നോമ്പുകാലം

കൊല്ലം: വിശുദ്ധ റമദാൻ വെള്ളിയാഴ്ച തുടങ്ങുന്നത് പുണ്യമാ‍യാണ് വിശ്വാസികൾ കരുതുന്നത്. അഞ്ച് ജുമുഅ നമസ്കാരം ഉറ പ്പായും ലഭിക്കുമെന്നത് ആഹ്ലാദം ഇരട്ടിപ്പിക്കും. അത്തരമൊരു അപൂർവത നിറഞ്ഞ നോമ്പുകാലമെത്തിയപ്പോൾ വീട്ടിലിരിക ്കാനാണ് വിധി. ജീവിതത്തിൽ ഇങ്ങനെയൊരു നോമ്പുകാലം 80 വയ​സ്സ്​ കഴിഞ്ഞവർ ഉൾ​െപ്പടെ ആരുടെയും ഓർമകളിലില്ല. കോവിഡ് ജാ ഗ്രതയുടെ ഭാഗമായി ഒരു മാസത്തിലധികമായി അടിച്ചിട്ടിരിക്കുന്ന പള്ളികൾ ഇൗ പുണ്യമാസത്തിലും തുറന്നിട്ടില്ല. ഒരു പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ചതന്നെ വ്രതം തുടങ്ങുന്ന അപൂർവതയിൽ ജുമുഅ നഷ്​ടമായ വിഷമത്തിലാണ് വിശ്വാസികൾ.

വിശ്വാസികൾക്കിത് പള്ളികളിലെ അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരവും രാത്രിയിലെ തറാവീഹും ഇല്ലാതെയുള്ള ആദ്യ പുണ്യമാസമാണ്. നമസ്കാരവും ഖുർആൻ പാരായണവുമെല്ലാം ഇത്തവണ വീട്ടിലാണ്. റമദാനി​െൻറ അവസാനത്തെ പത്തായാൽ വിശ്വാസികൾ കൂട്ടത്തോടെ പള്ളികളിൽ മാത്രമായി ഇരിക്കാറുണ്ട്. ഇത്തവണ അതും നടക്കാനിടയില്ല. എല്ലാ റമദാനിലും നോമ്പ് തുറക്കാൻ മിക്കവർക്കും പള്ളി‍യായിരുന്നു ആശ്രയം. ഇത്തവണ പള്ളികളിലെ നോമ്പുതുറയില്ല. വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്താറും ഉണ്ടാവില്ല. സുഹൃദ് വീടുകളിലും കൂട്ടമായുള്ള നോമ്പുതുറക്കും സാധ്യതയില്ല. മുഴുവൻ നോമ്പും വീടുകളിൽതന്നെയാകും ഇത്തവണ മഹാഭൂരിപക്ഷവും തുറക്കുക.

മതപണ്ഡിതരുടെ പ്രഭാഷണവും പ്രാർഥനയും ഇത്തവണ സമൂഹമാധ്യമങ്ങളിൽ കൂടിയാണ്. വാട്​സ്ആപ് ഗ്രൂപ്പുകളിൽ പ്രഭാഷണം വിവിധ വിഷയങ്ങളിൽ അഞ്ച് മുതൽ 10 മിനിറ്റുവരെ പ്രഭാഷണമാണ് ഉണ്ടാകുക. മൊബൈൽ ഫോണിലൂടെ വീട്ടിലിരുന്ന്​ പ്രഭാഷണവും സന്ദേശവും കേൾക്കാം. പ്രാർഥനകൾ സമൂഹ മാധ്യമങ്ങളിൽ ലൈവായി നടത്തും. പുണ്യനാളുകൾ വന്നെങ്കിലും കൂട്ടപ്രാർഥനകൾക്കായി പവിത്രത തുളുമ്പുന്ന മസ്ജിദുകളിൽ പോകാൻ കഴിയാത്ത വിഷമത്തിലാണ് വിശ്വാസികൾ.

Tags:    
News Summary - Ramadan fasting-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.