Posted On
date_range Updated On
date_range രാജ്യസഭാ സീറ്റ്: പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമെന്ന് കെ.വി. തോമസ്
കൊച്ചി: രാജ്യസഭാ സീറ്റ് വിവാദത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സ്വാഭാവികമാണെന്ന് കെ.വി. തോമസ് എം.പി. വിഷയം പരിഹരിക്കപ്പെടണം. തന്‍റെ അഭിപ്രായം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
മുന്നണി സംവിധാനത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകണം. ഇതിന് കോൺഗ്രസ് നേതൃത്വം നൽകണം. മുൻ കാലങ്ങളിലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
വിവാദം കോൺഗ്രസിനെ ബലഹീനമാക്കുന്ന തലത്തിലേക്ക് പോകാൻ പാടില്ല. എല്ലാവരും തെരുവിലേക്ക് ഇറങ്ങിയാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണില്ലെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.