Posted On
date_range Updated On
date_range നാളികേര വികസന ബോർഡ്: രാജു നാരായണസ്വാമി ചുമതലയേറ്റു
കൊച്ചി: നാളികേര വികസന ബോർഡ് ചെയർമാനായി ഡോ. രാജു നാരായണസ്വാമി ചുമതലയേറ്റു. 1991 ബാച്ചിൽപ്പെട്ട കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി തൃശൂർ, കോട്ടയം, ഇടുക്കി, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ കലക്ടർ പദവി വഹിച്ചിട്ടുണ്ട്.
കാർഷികോത്പാദക കമീഷണർ, ഫിഷറീസ് ഡയറക്ടർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, സിവിൽ സപ്ലൈസ് കമീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സിംബാബ്വെ പൊതുതെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. വിവിധ വിഷയങ്ങളിലായി 28 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ കൃതിക്ക് യാത്രവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.