തിരുവനന്തപുരം: കാട്ടുപൂക്കളിലൊന്നായ നീലക്കുറിഞ്ഞിയെ ജനമനസ്സുകളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളുണ്ട്. 1982ലെ പൂക്കാലം മുതൽ നീലക്കുറിഞ്ഞി തേടി യാത്രചെയ്യുന്ന ജി. രാജ്കുമാർ. കോളജ് അധ്യാപകനിൽനിന്ന് ലഭിച്ച അറിവാണ് ഇദ്ദേഹത്തെ കുറിഞ്ഞി രാജ്കുമാറാക്കിയത്. എസ്.ബി.ടിയിലെ ജോലിയിൽനിന്ന് വിരമിച്ചശേഷം കുറിഞ്ഞിച്ചെടികളും മിത്തുകളും തേടിയുള്ള യാത്രകളിൽ മുഴുകുകയാണ് അദ്ദേഹം.
1982ൽ കുറിഞ്ഞി കാണാൻ മൂന്നാർ മലകളിലേക്ക് പുറപ്പെട്ടു. കുറിഞ്ഞി പൂക്കുന്ന മലകളിലത്രയും സഞ്ചരിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാർ ടൗണിലടക്കം അന്ന് പൂക്കളുണ്ടായിരുന്നു. വട്ടവട-കൊടൈക്കനാൽ റൂട്ടിൽ കോവിലൂരിലും പൂക്കൾ കാണാനെത്തി. അവിടെനിന്ന് പച്ചക്കറികളുമായി കൊടൈക്കനാലിലേക്ക് പോകുന്നവർക്കൊപ്പമായി തുടർയാത്ര. മടങ്ങി തിരുവനന്തപുരത്തെത്തി കവി സുഗതകുമാരിയോട് കാഴ്ചകൾ വിവരിച്ചു. ദൂരം കാരണം അവർ ഒപ്പം പോയില്ല. അവരുടെ ഭർത്താവ് ഡോ. കെ. വേലായുധൻ നായർ, എം.എൽ.എയായിരുന്ന കെ.വി. സുരേന്ദ്രനാഥ്, പി.കെ. ഉത്തമൻ, ഫോേട്ടാഗ്രാഫർ സുരേഷ് ഇളമൺ എന്നിവരെ കൂട്ടി കൈാടൈക്കനാൽ വഴി വട്ടവടയിലെത്തി. മടങ്ങിയെത്തിയപ്പോൾ സുഗതകുമാരി സ്വീകരിച്ചത്, അവർക്ക് കാണാനാവാതെ പോയ കുറിഞ്ഞിയെകുറിച്ച കവിതയുമായാണ്.
അന്നത്തെ യാത്രയുടെ തുടർച്ചയായാണ് 1989ൽ കൊടൈക്കനാലിൽനിന്ന് മൂന്നാറിലേക്ക് കുറിഞ്ഞി സംരക്ഷണയാത്ര നടത്തിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്ന് 40പേരാണ് പെങ്കടുത്തത്. 1990ൽ മറ്റൊരിനം കുറിഞ്ഞി പൂത്തപ്പോഴാണ് രണ്ടാംയാത്ര. വട്ടവട പഞ്ചായത്തിലെയും തമിഴ്നാട് അതിർത്തിയിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി കുറിഞ്ഞി സേങ്കതം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത് ഇൗ യാത്രയിലാണ്. പിന്നീട് ഒാരോ കുറിഞ്ഞിക്കാലത്തും യാത്രകൾ നടത്തി. സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ എന്ന സംഘടന രൂപവത്കരിച്ചു. തലസ്ഥാനത്തെ നിരവധി പരിസ്ഥിതി പ്രവർത്തകരും ഒപ്പംകൂടി. കുറിഞ്ഞിക്ക് വേണ്ടി തിരുവനന്തപുരത്ത് സെമിനാർ നടത്തി.
2006ൽ കുറിഞ്ഞി സേങ്കതം പ്രഖ്യാപിക്കാനും കുറിഞ്ഞി തപാൽ സ്റ്റാമ്പ് പുറത്തിറക്കാനും കാരണമായത് ഇവരുടെ സംഘടിതശ്രമമാണ്. കുറിഞ്ഞി സേങ്കതത്തിലെ ൈകയേറ്റവും മറ്റും തർക്കവിഷയമായോടെ ഇത്തവണ യാത്രക്ക് അനുമതി ലഭിച്ചില്ല. തുടർന്ന് കൊടൈക്കനാലിൽ വാക്കത്തോൺ നടത്തി. ഇൗ മാസം മൂന്നാറിലും മറയൂരിലും വാക്കത്തോൺ സംഘടിപ്പിക്കുന്നുണ്ട്.
കുറിഞ്ഞി മേഖലയുടെ വിസ്തൃതി കാലക്രമേണ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറയുന്നു. ൈകയേറ്റമാണ് കാരണം. കുറിഞ്ഞിയെ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്നവർ സീസൺ കഴിഞ്ഞാൽ അവ സംരക്ഷിക്കുന്നതിനെകുറിച്ച് ഒാർക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.