തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മർദനത്തിനിരയായി മരിച്ച രാ ജ്കുമാറിെൻറ മാതാവ് കസ്തൂരി നീതിതേടി നിയമസഭക്ക് മുന്നിൽ സങ്കടമാർച്ചുമായി എത് തി. ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തിയ മാർച്ച് രാവിലെ ഒമ്പതോടെ പാളയം രക്തസാ ക്ഷിമണ്ഡപത്തിൽനിന്നാണ് ആരംഭിച്ചത്. കസ്തൂരിക്കൊപ്പം തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ പൊലീസ് മർദനത്തിൽ മരിച്ച ശ്രീജിവിെൻറ മാതാവ് മണി പ്രമീളയും പങ്കെടുത്തു.
ആക്ഷൻ കൗൺസിൽ നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരെൻറ നേതൃത്വത്തിലാണ് മാർച്ച് നടത്ത ിയത്. പാളയം യുദ്ധസ്മാരകത്തിന് സമീപം മൂന്നുമണിക്കൂറിലധികം ഇവർ സത്യഗ്രഹം നടത്തി. രാജ്കുമാറിെൻറ മരണത്തിലെ കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കുക, മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയ പ്ലക്കാർഡുകളുയർത്തിയായിരുന്നു സത്യഗ്രഹം.
ഇവർക്കൊപ്പം ബന്ധുക്കളും പെങ്കടുത്തു. പി.സി. ജോർജ് എം.എൽ.എ സങ്കടമാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ സ്ഥിതിയാണെന്ന് അദേഹം ആരോപിച്ചു. കസ്റ്റഡി മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
സി.ബി.െഎ അന്വേഷിക്കണം -മാതാവ്
തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ സംഭവം സി.ബി.െഎ അന്വേഷിക്കണമെന്ന് നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ മാതാവ് കസ്തൂരി. മകെൻറ മരണത്തിന് കാരണക്കാരനായ ഇടുക്കി എസ്.പി വേണുഗോപാലിനെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
എസ്.പിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. തെൻറ മകെൻറ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തനിക്ക് വന്നതുപോലെ ഒരു അനുഭവം ഇനിയാർക്കും വരരുത്. അവൻ കുറ്റം ചെയ്തെങ്കിൽ ജയിലിൽ അടക്കാമായിരുന്നല്ലോ. അല്ലാതെ നാല്ദിവസം സ്റ്റേഷനിൽ പാർപ്പിച്ച് അടിച്ചുകൊല്ലേണ്ടതില്ലായിരുന്നു. അതിക്രൂരമായ മർദനമാണ് അവന് ഏൽക്കേണ്ടിവന്നത്.
മകനെ മർദിച്ചുകൊന്ന മുഴുവൻ പൊലീസുകാർക്കും ശിക്ഷ നൽകണം. മകന് നീതി കിട്ടുന്നതിനായി മരണം വരെ പോരാടും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്ണതൃപ്തിയില്ലെന്നും കൂടുതല്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.