തിരുവനന്തപുരം: സീറ്റ് വിഭജനത്തിലും തീരുമാനങ്ങളിലും ലീഗ് പറയുന്നതാണ് കോൺഗ്രസിന്റെ അവസാനവാക്കെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം നൽകുമെന്ന രഹസ്യ ഡീൽ കോൺഗ്രസിനും മുസ്‍ലീം ലീഗിനും ഇടയിലുണ്ട്.
കോൺഗ്രസ് പൂർണമായും മുസ്‍ലീം ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‍ലാമിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യം കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്. മോദി സർക്കാറിന്റെ വികസനപദ്ധതികൾ കേരളത്തിൽ നടപ്പാക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്ക് നേതൃത്വം നൽകിയ സി.പി.എമ്മിനെയും കോൺഗ്രസിനെയും തെരഞ്ഞെടുപ്പിൽ വോട്ടർമാർ പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ശബരിമല യുവതീ പ്രവേശത്തിൽ സി.പി.എം യു.ടേൺ എടുത്തിരിക്കുന്നത്. സുപ്രീം കോടതിയിൽ നിലപാട് മാറ്റിയ സർക്കാറിനും സി.പി.എമ്മിനും ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല പ്രക്ഷോഭ സമയത്ത് ഭക്തരുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വർണം വിറ്റത് സി.പി.എമ്മാണെങ്കിൽ വിൽക്കാൽ ഇടനിലക്കാരായത് കോൺഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.