വിഡിയോ വ്യാജം; പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്- പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പു നൽകി. രാജേഷിന്റെ കൊലപാതക ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.  

സംഘർഷാവസ്ഥ നിലനിൽക്കുന്ന തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്കുകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പൊലീസ് ആക്ട് പ്രകാരമാണു നടപടി. തലസ്ഥാനത്തു പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്. നഗരത്തിൽ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങൾ തുടരും. രാത്രികാല പട്രോളിങ്ങും ശക്തമാക്കി. 
 

Tags:    
News Summary - rajesh murder: do not spread fake news: police- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.