തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തേയെത്തിയ കാലർഷത്തിൽ ഇടതടവില്ലാത്ത മഴ തുടരുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.
സാധാരണയിലും എട്ടുദിവസം മുമ്പേ സംസ്ഥാനത്ത് എത്തിയ കാലവര്‍ഷം 16 വർഷത്തിനു ശേഷമാണ് നേരത്തേ എത്തിയത്. വയനാട്, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലർട്ട് തുടരുന്നു. ഈ രണ്ടു ജില്ലകളിലും അതിതീവ്ര മഴ പ്രതീക്ഷിക്കുന്നു. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ബുധനാഴ്ച ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയത്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും 31 വരെ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ധവും കേരളതീരത്തെ പടിഞ്ഞാറൻ കാറ്റും മഴ ശക്തമാകാൻ കാരണമാകും. 31 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതിനിടെ കനത്ത കാറ്റിലും മഴയിലും സംസ്ഥാന വ്യാപകമായി വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.