മഴ ശക്​തമാകും; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തുലാവർഷം ഈ മാസം പകുതിക്ക്​ ​ശേഷം എത്താനുള്ള സാധ്യത നിലനിൽക്കെ സംസ്ഥാനത്ത്​ വിവിധ ജില്ലകളിൽ മഴ ശക്​തമാകും. ബുധനാഴ്ച വരെ ​ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്​.

കന്യാകുമാരിക്ക്‌ സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിൽ ഞായറാഴ്​ച പരക്കെ മഴ ലഭിച്ചു. ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അടുത്ത രണ്ടുദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒക്ടോബർ 16ന് കേരള തീരത്ത് രൂപംകൊള്ളാനിടയുള്ള ന്യൂനമർദത്തിന് മുന്നോടിയായാണ്​ കന്യാകുമാരിക്ക്‌ സമീപം ചക്രവാതച്ചുഴി രൂപംകൊള്ളുന്നത്​.

ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്​ ഈ ജില്ലകളിൽ. 

Tags:    
News Summary - rain update kerala districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.