സംസ്ഥാനത്ത് അഞ്ചു ദിവസം മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കന്യാകുമാരി ഭാഗത്തെ ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണിത്.

ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്.

നാളെ ഏതാനും ചിലയിടങ്ങളിലും ബുധൻ മുതൽ ശനി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപിൽ അടുത്ത മൂന്ന് ദിവസം വ്യാപക മഴക്കാണ് സാധ്യത പറയുന്നത്.

കനത്ത മഴ; തമിഴ്നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി. വന്ദേഭാരത് അടക്കം 20ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. 12 സർവീസുകൾ പൂർണമായും അഞ്ച് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

പൂർണമായി റദ്ദാക്കിയവ:

  • 06673 Tirunelveli–Tiruchendur Unreserved Special
  • 06405 Tiruchendur–Tirunelveli Unreserved Special
  • 06674 Tiruchendur–Tirunelveli Unreserved Special
  • 06675 Tirunelveli–Tiruchendur Unreserved Special
  • 20666 Tirunelveli–Chennai Egmore Vande Bharat Express
  • 20665 Chennai Egmore–Tirunelveli Vande Bharat Express
  • 19577 Tirunelveli–Jamnagar Express
  • 16732 Tiruchendur–Palakkad Express
  • 06848 Vanchi Maniyachi–Tuticorin Unreserved Special
  • 06671 Tuticorin–Vanchi Maniyachi Unreserved Special
  • 06668 Tirunelveli–Tuticorin Unreserved Special
  • 06667 Tuticorin–Tirunelveli Unreserved Special
Tags:    
News Summary - rain update kerala 18 Dec 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.