പള്ളിക്കലിൽ തകർന്ന വീട്​, മരിച്ച കുട്ടികൾ

മഴ: മലപ്പുറത്ത്​ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു

മലപ്പുറം: പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ്​ കുട്ടിയുടെ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു. റിസ്​വാന (എട്ട്​), റിൻസാന (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. മുഹമ്മദ്​ കുട്ടിയുടെ പേരക്കുട്ടികളാണ്​ അപകടത്തിൽപ്പെട്ടത്​. കുട്ടികളുടെ മതാവിന്‍റെ വീടാണിത്​.

കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ്​​ അപകടം​. വീടിന്​ സമീപത്തെ മതിൽക്കെട്ട്​ തകർന്നാണ്​ അപകടം. മറ്റൊരു വീടിന്‍റെ നിർമാണം ഇതിന്​ മുകളിൽ നടക്കുന്നുണ്ട്​. ഇതിന്‍റെ ചുറ്റുമതിൽ തകർന്ന്​ വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത്​ കല്ലുകൾ വന്ന്​ പതിച്ചു. മണ്ണിനടിയിൽനിന്നാണ്​ കുട്ടികളെ പുറത്തെടുത്തത്​.

കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

പ്രദേശത്ത്​ കനത്ത മഴ തുടരുകയാണ്​. വീടിന്​ സമീപത്തെ വയലിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടിട്ടുണ്ട്​. കൂടാതെ കൊണ്ടോട്ടി നഗത്തിലും വെള്ളക്കെട്ടുണ്ട്​. കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട്​ വിമാനങ്ങൾ ഇന്നലെ തിരിച്ചുവിട്ടിരുന്നു. 

Tags:    
News Summary - Rain: Two children died when a house collapsed in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.