ന്യൂനമർദം: അടുത്ത അഞ്ചു ദിവസം വ്യാപക മഴ; നാല്​​ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്​ അടുത്ത അഞ്ചു ദിവസം വ്യാപകമായി മിന്നലോടുകൂടിയ മഴക്ക്​ സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂൺ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്​ നൽകി.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനുസമീപം ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാല്‍ മിന്നലോടുകൂടിയ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥ വിഭാഗം അറിയിച്ചു.

മൺസൂൺ സീസൺ കണക്കാക്കുന്ന ജൂൺ ഒന്നു​ മുതലുള്ള കണക്കനുസരിച്ച് 66 ശതമാനമാണ് മഴകുറവ്. എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറവ് മഴയാണ് കിട്ടിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 82 ശതമാനം കുറവ്​. എന്നാൽ, ഈ സാഹചര്യം മാറുന്ന സൂചനയാണ് കാലാവസ്ഥ വിഭാഗം നൽകുന്നത്. ജൂലൈ ആദ്യവാരങ്ങളിൽ കുറെക്കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - rain in kerala for the next five days; Yellow alert in four districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.