പണമടച്ചാൽ റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാം വിഡിയോ ചിത്രീകരിക്കാം

പാലക്കാട്: ഗേറ്റിനിപ്പുറം പടമെടുക്കണമെങ്കിൽ പണമടക്കണമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വിഡിയോ ചിത്രീകരിക്കാനും നിരക്കുകൾ പ്രസിദ്ധീകരിച്ചു. ട്രെയിനുകൾ ഉൾപ്പെടാത്ത ചിത്രീകരണങ്ങൾക്ക് (വ്യവസായിക ആവശ്യങ്ങൾക്കായി) മൊബൈൽ, ഡിജിറ്റൽ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴി​ക്കോട്, കണ്ണൂർ, മലപ്പുറം, കോയമ്പത്തൂർ, മാംഗളൂർ എന്നിവിടങ്ങളിൽ 5,000 രൂപ നൽകണം.

മറ്റ് സ്റ്റേഷനുകളിൽ 3000 രൂപയും നൽകണം. പഠനാവശ്യങ്ങൾക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് വൈ വിഭാഗം സ്റ്റേഷനുകളിൽ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1500 രൂപയും നൽകണം. വ്യക്തിപരമായ ഉപയോഗങ്ങൾക്ക് പ്രഫഷൽ കാമറക്ക് വൈ വിഭാഗം സ്​റ്റേഷനുകളിൽ 3,500 രൂപയും ഇസഡ് വിഭാഗത്തിൽ 2,500 രൂപയും നൽകണം.

വിവാഹം, സേവ് ദ ഡേറ്റ് ഉൾപ്പെടെ ട്രെയിനുൾപ്പെടുന്ന ചിത്രീകരണങ്ങൾക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങൾക്കും ഗുഡ്സ് ഷെഡ്, ഗുഡ്സ് ടെർമിനുകൾ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളിൽ 1500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1000 രൂപയും നൽകണം. പഠനാവശ്യങ്ങൾ മുൻനിർത്തിയുള്ള ചിത്രീകരണങ്ങൾക്ക് വൈ വിഭാഗത്തിൽ 750 രൂപയും ഇസഡ് വിഭാഗത്തിൽ 500 ഉം ആണ് ഫീസ്.

വ്യക്തിപരമായ ആവശ്യങ്ങൾ മുൻനിർത്തി ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് വൈ വിഭാഗം സ്റ്റേഷനുകളിൽ 1000 രൂപയും ഇസഡ് വിഭാഗത്തിൽ 750 രൂപയുമാണ് ഫീസ്. ഒരു ദിവസ​ത്തേക്കാകും അനുമതി. 

Tags:    
News Summary - Railways have published charges for taking photographs and filming videos on land and in trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.