Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ട്രെയിന്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ചാലക്കുടി കറുകുറ്റി ഭാഗത്ത് ട്രാക്ക് ബലപ്പെടുത്തുന്ന ജോലികള്‍ക്കായി നവംബര്‍ 17 മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. നവംബര്‍ 17 മുതല്‍ ഡിസംബര്‍ ഏഴുവരെ പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ് രാത്രി 12.45 നായിരിക്കും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക.
ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ (16127) രണ്ടു മണിക്കൂറും തിരുവനന്തപുരം-നിസാമുദ്ദീന്‍ (22655/22653), എറണാകുളം-പുണെ (22149), കൊച്ചുവേളി-ലോകമാന്യതിലക് (22114), എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ ഒരു മണിക്കൂറും വൈകും. രാവിലെ ആറുമണിക്കുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370) 20 മിനിറ്റ് ഡിസംബര്‍ ഏഴു വരെ വഴിയില്‍ പിടിച്ചിടാന്‍ സാധ്യതയുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.